കോട്ടക്കൽ: ജെ.സി.ഐ കോട്ടക്കലും എം.എസ്.എസ് വുമൺസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ലോക രക്തദാന ദിനാചരണ പരിപാടികൾ പ്രൗഢമായി.
"രക്തദാനവും ആരോഗ്യവും" എന്ന വിഷയത്തിൽ ഡോക്ടർ റംസീന ക്ലാസെടുത്തു. സ്ത്രീകൾ രക്തദാനം നടത്തുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ജീവൻ രക്ഷിക്കാൻ മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
തുടർന്ന് രക്തദാന പ്രോജക്ട് റിപ്പോർട്ട് സമർപ്പണവും, പെൺകുട്ടികളുടെ നാടകവും അരങ്ങേറി. ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് കെ.പി ശിഹാബുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണർ ഫോറം കോ ഓഡിനേറ്റർ
റഹ്മത്ത് ഷഫീഖ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ യൂസുഫ്, ശഫീഖ് വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.