ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂളിൽ നടന്ന വായനദിനാഘോഷ പരിപാടി പുതുമകൾ കൊണ്ട് ശ്രദ്ധേയമായി. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിലെ 10 ലധികം കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേഷമിട്ടു. ഈ വ്യത്യസ്തത നിറഞ്ഞ വായനദിനാഘോഷത്തിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് നിർവഹിച്ചു. ചിത്രകലാധ്യാപകൻ നിതിൻ ജവഹറാണ് ഈ ആശയത്തിന് രൂപം നൽകിയത്.
ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ രംഗാവിഷ്ക്കാരം. വിദ്യാർത്ഥികളായ വൈഗ .എ .കെ, വൈഗ.കെ.പി, വിസ്മയ.കെ.പി, സൗപർണ്ണിക, ഫാത്തിമ ഫിദ, ദിയ.എം.കെ, ബാസിലതസ്നി, അമാൻ റഹ്മാൻ .സി, ആദിൽഷാൻ, അരിഹന്ത്, ഷാമിൽ.എ, റിഥുൽ .എം, അക്ഷയ് .വി, സൈനുൽ ആഷിഖ്, മുഹമ്മദ് സാബിത്ത് എന്നിവരാണ് പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളായ കുട്ടികൾ.
സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.ഇ.സലീം (ഡെ.എച്ച്.എം), കെ.പി.രാജേഷ്(SRG) കുഞ്ഞഹമ്മദ് ഫറൂഖ് ( സ്റ്റാഫ് സെക്രട്ടറി), സെയ്ഫുള്ള.കെ.കെ (സബ്ജക്ട് കൺവീനർ), സുരേഷ്.ടി ( സാഹിത്യ വേദി കൺവീനർ) ,കബീർ.ടി, മൊയ്തീൻകോയിസൻ, ഹുസൈൻ മണ്ണിശ്ശേരി, ശ്രീലത, ഉബൈദ് ,ശ്രീകാന്ത്. എസ് ( ലൈബ്രറേറിയൻ) അൻവർ എന്നിവർ ആശംസകൾ നേർന്നു.