വായന ദിന ആഘോഷവും പുസ്തകം കൈമാറലും

വേങ്ങര: എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ ജൂൺ 19 വായന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ വായന ദിന സന്ദേശം വായനദിന പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു.

ഡയലോഗ് സെന്റെർ കോഴിക്കോട് ഐഡിയൽ ഗൈഡൻസ് സെന്റെർ പാക്കപ്പുറായയും ചേർന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി. പ്രസ്തുത പരിപാടിയിൽ ഹെഡ് മാസ്റ്റർ പി എൻ പ്രശോഭ് സ്വാഗതവും കുഞ്ഞാലി മാസ്റ്റർ പരിപാടി ഉദ്ഘാടനവും ചെയ്തു. 

ആശംസകൾ അർപ്പിച്ച് സുഹറാബി ടീച്ചർ, സക്കീർ ഹുസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി പ്രീത പി നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}