വേങ്ങര: ചേറൂർ റോഡ് ദാറുൽ ഉലൂം മദ്റസയിൽ വായന ദിനം സംഘടിപ്പിച്ചു. മദ്രസ സ്വദർ മുഅല്ലിം സലീം ഫൈസി വിഷാറത്ത് അധ്യക്ഷത വഹിച്ചു വായന ദിന സന്ദേശം നൽകി.
എസ് കെ എസ് ബി വി യൂണിറ്റ് ചെയർമാൻ സൈനുൽ ആബിദ് ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തി. മുൻ കൺവീനർ മുനീർ ഉസ്താദ് മരുതിൽ ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ ഉസ്താദ്, കരീം ഉസ്താദ്, മൂസക്കുട്ടി ഉസ്താദ് എന്നിവർ സന്നിഹിതരായി.