വേങ്ങര: പാണ്ടികശാല യൂണിറ്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാണ്ടികശാല മഹിളാ കോൺഗ്രസിന്റെ സാനിധ്യത്തിൽ മൊമെന്റോ നൽകി ആദരിച്ചു.
കബീർ കരിമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി കെ അബ്ദുല്ലത്തീഫ്(ഇപു) ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മൊമെന്റോസമ്മാനിച്ചു.
ചടങ്ങിൽ ആശംസ അർപ്പിച്ചുകൊണ്ട് ബിന്ദു കെ എസ്, ബാലൻ പി, യൂണിറ്റ് പ്രസിഡന്റ് ഫാസിൽ അഹമ്മദ് ഇ വി, മണ്ഡലം ഭാരവാഹികളായ വാഹിദ് എൻ ടി, സുധീഷ് പാണ്ടികശാല, മുത്തു സി, നസീർ ചെരിചി എന്നിവർ സംസാരിച്ചു.
വാഹിദ് സ്വാഗതവും കെ എസ് പാണ്ടികശാല നന്ദിയും പറഞ്ഞു.