അച്ഛനമ്പലം: നൗ ക്യാമ്പ് വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച നൗ ക്യാമ്പ് സൂപ്പർ കപ്പ് ഫുട്ബോൾ സീസൺ വൺ
ശാദി അർക്കിടെക്ചറൽ ഡിസൈൻനേഴ്‌സും ഫുഡ് മാജിക് കൊളപ്പുറം സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി കൊണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് കാറ്റലോണിയ എഫ് സി സീസൺ വണിലെ ജേതാക്കളായി.
കാസ്പർ ജെന്റ്‌സ് വെയർ കടപ്പാടിയും ഫുഡ് മാജിക് കൊളപ്പുറവും സമ്മാനിച്ച റണ്ണേഴ്സ് ട്രോഫി നേടിക്കൊണ്ട് അൽ ഹിലാൽ എഫ് സി സീസൺ ഒന്നിലെ റണ്ണേഴ്സ് അപ്പ് ആയി.
ബെസ്റ്റ് കീപ്പർ ട്രോഫി ഫാദിൽ സ്വന്തമാക്കി ബെസ്റ്റ് പ്ലെയർ നജീബ് അച്ഛനമ്പലം. പ്രസ്തുത ചടങ്ങിൽ മുനീർ ട്രോഫികൾ കൈമാറി. വാഹിദ് വേങ്ങര മുഖ്യാതിഥിയായിരുന്നു.
സൂപ്പർ കപ്പിലെ ഫെയർ പ്ലേ അവാർഡ് അൽ -ഇത്തിഹാദ് എഫ് സി ജേതാക്കളായി.