വിജയ സ്പർശം 2023 പദ്ധതി ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിജയ സ്പർശം 2023 പദ്ധതി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയ സ്പർശം പദ്ധതിയുടെ 2023 വർഷത്തിലെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ഫൈസൽ അധ്യക്ഷതയും പ്രധാന അധ്യാപിക ബിന്ദു ടീച്ചർ സ്വാഗതവും പറഞ്ഞു.
 
വേങ്ങര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമും സ്റ്റാഫ് സെക്രട്ടറി സുഹറാബി ടീച്ചറും വിജയഭേരി കോഡിനേറ്റർ പ്രജീഷ് മാസ്റ്ററും പ്രസ്തുത പരിപാടിക്ക്   ആശംസകൾ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ രക്ഷിതാക്കളുമായി പിടി എ കമ്മിറ്റിയും അധ്യാപകരും ആശയവിനിമയം നടത്തുകയും വിദ്യാ സമ്പന്നരായ രക്ഷിതാക്കളെ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നതിന് വേണ്ടി ക്ഷണിക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}