കോട്ടയ്ക്കൽ: ദേശീയപാത പുത്തനത്താണിയ്ക്കു സമീപം അതിരുമടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് പറപ്പൂർകടവത്ത് വീട്ടിൽ പോക്കറിന്റെ മകൻ ഫസലു റഹ്മാനാണ്(26) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് വരികയായിരുന്നു ഫസലു റഹ്മാൻ.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കെട്ടിട നിർമ്മാണ ജോലിക്കാരനാണ് മരിച്ച ഫസലു റഹ്മാൻ. സുലൈഖയാണ് മാതാവ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.