വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാല യുവത വിഭാഗവും സംയുക്തമായി യുവാക്കളിൽ സംഘാടനം, നേതൃത്വം, സേവനം, സന്നദ്ധ പ്രവർത്തനം, ഫോട്ടോഗ്രഫി, എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വക്യാമ്പും കൊടൈക്കനാലിലേക്ക് ഉല്ലാസയാത്രയും സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ് എം അലവിക്കുട്ടി, ഫോട്ടോഗ്രാഫർ പി സുനിൽ കുമാർ, വായനശാല പ്രസിഡൻ്റ് എ.വി അബൂബക്കർ സിദ്ധീഖ്, പി മജീദ് എന്നിവർ നേതൃത്വം നൽകി.