ചേറൂർ: ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വിജയഭേരി വിജയസ്പർശം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം ചെയ്തു.
ഭാഷ, ഗണിതം എന്നിവയിൽ പഠന പിന്നോക്കവസ്ഥ നേരിടുന്ന കുട്ടികൾക്കായുള്ള പ്രേത്യേക പരിപാടി ആണ് വിജയഭേരി വിജയ സ്പർശം. വാർഡ് മെമ്പർ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സത്യൻ കെ, പി ടി എ പ്രസിഡന്റ് പി.ടി മുജീബ്, വൈസ് : പ്രസിഡന്റ് അബ്ദുൽ നാസർ ,നൂറു സി.ടി, ശ്രീനിഷ, സക്കീന ടീച്ചർ തുടങ്ങി നിരവധി രക്ഷിതാക്കളും സംബന്ധിച്ചു.