കണ്ണമംഗലം പടപ്പറമ്പ് പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കണ്ണമംഗലം: കണ്ണമംഗലം പടപ്പറമ്പ് പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കണ്ണമംഗലം സ്വദേശി എം വി മുഹമ്മദിന്റെ മകൻ സൈനുൽ ആബിദ് (22) ആണ് മരണപ്പെട്ടത്.

വൈകുന്നേരംതൊട്ട്  ആളെ കാണാതായതിനെ തുടർന്ന്  നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്ത്‌നിന്ന് ഓട്ടോയും ഡ്രെസ്സും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും, സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിൽ ട്രോമാ കെയർ പ്രവർത്തകനായ ഇല്യാസ് ആളെ വെള്ളത്തിൽനിന്ന് കണ്ടത്തി. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}