പറപ്പൂർ: ഇരിങ്ങലൂർ കോട്ടപ്പറമ്പ്മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യഴാഴ്ച മരിച്ച പറമ്പൻ ഇബ്രാഹിം കുട്ടി ഹാജിയുടെ അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. ഇരിങ്ങലൂർ എച്ച് യു എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘമത്തിൽകോട്ടപ്പറമ്പ് ജുമുഅ മസ്ജിദ് മുദരിസ് ശംസുദ്ധീൻ നിസാമി ഉദ്ഘാടനം നിർവഹിച്ചു. എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.
പി.കെ.എം സഖാഫി, സി. പി കുഞ്ഞഹമദ് മാസ്റ്റർ, സി. അയമുദു മാസ്റ്റർ, സി കുഞ്ഞഹമദ് മാസ്റ്റർ, പി മുഹമ്മദ് മുസ്‌ലിയാർ എന്നിവർ അനുസ്മരിച്ച് പ്രസംഗിച്ചു. മുഖ്യപ്രഭാഷണവും പ്രാർത്ഥനയും പാണക്കാട് ജഅഫർതുറാബ് തങ്ങൾ നിർവഹിച്ചു. കെ ആലിക്കുട്ടി ഹാജി സ്വാഗതവും സി. പി കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.