വേങ്ങര പഞ്ചായത്തിൽ 39 വയോ ക്ലബ്ബ് രൂപീകരിക്കും


വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെയും ഉൾപ്പെടുത്തി അംഗൻവാടികൾ കേന്ദ്രീകരിച്ച് 39 വയോജന ക്ലബ്ബ് രൂപീകരിക്കാൻ വേങ്ങര വ്യാപാര ഭവനിൽ ചേർന്ന വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളുടെയും സംയുക്തയോഗം തീരുമാനിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ സലിം അധ്യക്ഷതവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ കുഞ്ഞുമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന ബാനു,ആരിഫാ മടപ്പള്ളി, ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങളായ യൂസഫലി വലിയോറ, ചോലക്കൻ റഫീഖ്മൊയ്‌ദീൻ, സി.പി കാദർ, എംപി ഉണ്ണികൃഷ്ണൻ, എ. കെ നഫീസ, ആസ്യ മുഹമ്മദ്, സൂപ്പർവൈസർ ഷാഹിന, സിഡിഎസ് പ്രസിഡന്റ് പ്രസന്ന എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}