നാടൊരുമിക്കുന്നു ഗീതയെ വിഷ്ണു നാളെ മിന്നുചാർത്തും

വേങ്ങര: വർഷങ്ങളായി വേങ്ങര വലിയോറ, മനാട്ടിപ്പറമ്പിലെ റോസ്മാനറിൽ താമസിക്കുന്ന 
പാലക്കാട് സ്വദേശിനിയായ   ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിൻ്റെയും വിവാഹം 2023 ജൂലായ് 9 ഞായർ രാവിലെ 8 നും, 8.30 നും ഇടയിലുള്ള ശുഭ മുഹൂർത്ഥത്തിൽ വേങ്ങര പറമ്പിൽ പടി അമ്മാഞ്ചേരി കാവിൽ വെച്ച് നടക്കുകയാണ്.

പല കാരണങ്ങളാലും ഒറ്റപെട്ട് പോവുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ME Trusst ന് കീഴിലുള്ള റോസ് മാനർ. ഇവിടത്തെ അന്തേവാസികൾക്ക് കഴിഞ്ഞ ആറ് വർഷമായി ഭക്ഷണം നൽകി വരുന്നത് വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്.

സ്വന്തക്കാരുമില്ലാത്തെ ഇവിടത്തെ പെൺകുട്ടികളുടെ വിവാഹങ്ങൾ നാട്ടുകാർ ഏറ്റെടുത്ത് നടത്താറാണ് പതിവ്. വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ കല്യാണകത്ത് അടിച്ച് ക്ഷണിക്കുന്ന പരിപാടിയിൽ ജാതി - മത- രാഷ്ട്രീയ ഭേദ്യ മെന്നെ മുഴുവൻ ആളുകളും പങ്കെടുത്ത് വിപുലമായ രീതിയിലാണ് ആഘോഷിക്കാറ്. ഓരോ കല്യാണങ്ങളും നാടിൻ്റെ ആഘോഷമായി മാറുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്. ഇതിന് മുൻപ് 2017 ലും കഴിഞ്ഞ വർഷവും സമാന രീതിയിൽ കല്യാണം സംഘടിപ്പിച്ചിരുന്നു.  ഈ സഹോദരിയുടെ വിവാഹവും ആഘോഷ പൂർവ്വം നടത്താൻ നാടൊരുമിക്കുകയാണ്

2023 ജൂലായ് 9 ന് ഞായറാഴ്ച രാവിലെ 8 നും, 8.30 നും ഇടയിലുള്ള ശുഭ മുഹൂർത്തിൽ പാണക്കാട്  സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി സഖാവ് ഇ.എം മോഹൻദാസ്, മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡണ്ട് വി.എസ് ജോയി എന്നീ നേതാക്കളുടെ, സാന്നിദ്യത്തിൽ ക്ഷേത്രപൂജാരി ആനന്ദ് നമ്പൂതിരിയുടെ  കാർമ്മികത്വത്തിൽ നടക്കുന്ന  വിവാഹ ചടങ്ങിൽ പ്രദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും മഹല്ല് ഭാരവാഹികളും അമ്പല കമിറ്റി ഭാരവാഹികളു നാട്ടുകാരും പങ്കെടുക്കും.   തുടർന്ന്  നടത്തുന്ന വിവാഹ സൽക്കാരത്തിന് വാർഡ് മുസ്ലിം  ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}