"സമർപ്പണം" വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഊരകം: എം എസ് എഫ് ഊരകം പഞ്ചായത്ത് കമ്മിറ്റി സമർപ്പണം എന്ന പേരിൽ അഡ്വ.പി ഹബീബ് റഹ്മാൻ സ്മൃതി പഥവും ചൂട്ട് കാമ്പയിൻ സമാപന സംഗമവും നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻ്റ് എൻ ജസീം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ നൗഫൽ മമ്പീതി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ അസ് ലു, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ ഉബൈദ് മാസ്റ്റർ, പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി സാദിഖ് പുല്ലഞ്ചാൽ എന്നിവർ പ്രസംഗിച്ചു. ചൂട്ട് കാമ്പയിൻ്റെ ഭാഗമായ യൂണിറ്റ് കമ്മിറ്റികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബാല കേരളം പഞ്ചായത്ത് ക്യാപ്റ്റൻ ജാസിം സി യെ ആദരിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പൂക്കുത്ത് മുഹമ്മദ്, സെക്രട്ടറി ഹക്കീം തുപ്പിലിക്കാട്ട്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം എ റഊഫ്, ട്രഷറർ സമീർ കുറ്റാളൂർ, സെക്രട്ടറി റാഷിദ് മാസ്റ്റർ, മണ്ഡലം എം എസ് എഫ് പ്രസിഡൻ്റ് എൻ കെ നിഷാദ്, ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രഷറർ ആമിർ മാട്ടിൽ, ഭാരവാഹികളായ എ പി റാഫി, ആബിദ് കൂന്തള, അദ്നാൻ ഒ സി, കെ എം സി സി നേതാവ് ഇസ്മായീൽ ഹാജി,പഞ്ചായത്ത് എം എസ് എഫ് ട്രഷറർ ജസീൽ സി കെ, ഭാരവാഹികളായ ശുഹൈബ് കെ, സർബാസ് യു കെ, അസ്ലം പി, അൻശിഫ് എം, ജവാദ് എൻ, കുഞ്ഞാലിക്കുട്ടി എം പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}