സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി പ്രത്യേക നിയമം പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി അതിഥി ആപ്പ് ആരംഭിക്കുമെന്നും അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

‘അതിഥി തൊഴിലാളികൾക്കായി പ്രത്യേക നിയമനിർമാണം സർക്കാറിന്‍റെ പരിഗണനയിലുണ്ട്. നിലവിൽ അതിഥി തൊഴിലാളികളുടെ കണക്കും വരവ് പോക്ക് കാര്യങ്ങളും കൃത്യമല്ല. അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കും. ഇതിൽ ഇവരുടെ മുഴുവൻ വിവരങ്ങളുമുണ്ടാകും. സ്‌പോൺസർമാർ, ഏജന്‍റുമാർ എന്നിവർക്കും ലൈസൻസ് നിർബന്ധമാക്കാനാണ് തീരുമാനം. ഓണത്തിന് ശേഷം അതിഥി ആപ്പ് രൂപവത്കരിക്കാനും ആലോചനയുണ്ട്’ -മന്ത്രി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}