തദ്ദേശീയരായതൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തണം: എ.ഐ.ടി.യു.സി

വേങ്ങര: വിദഗദ-അവിദഗ്ദ തദ്ദേശീയരായ തൊഴിലാളികൾ തൊഴിലില്ലാതെ നാട്ടിൽ അലയുമ്പോൾ ലാഭക്കൊതി മൂത്ത് അന്യ സംസ്ഥാനക്കാർക്ക് മാത്രം തൊഴിൽ നൽകി കൊണ്ടിരിക്കുന്ന കരിങ്കല്ല്-ചെങ്കല്ല് ക്വോറി മേഘലകളിലും, നിർമ്മാണ കരാർ രംഗത്തുള്ളവരുടെയും ചൈതികൾ അവസാനിപ്പിച്ച് തദ്ദേശീയരുടെ കൂടുതൽ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന്  എ.ഐ.ടി.യു.സി വേങ്ങര മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
   
തൊഴിലാളീ ക്ഷേമ ബോഡുകളുടെ പ്രവൃത്തനം കാര്യക്ഷമമാക്കുക,തൊഴിലാളികൾക്ക് ക്ഷേമബോഡിൽ നിന്ന് ലഭിക്കേണ്ട പെൻഷനും,മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കാലതാസം ഒഴിവാക്കുക,നിർമ്മാണ രംഗത്തെ സാധന സാമഗ്രിയകൾക്കുള്ള അനിയന്ത്രിതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ലഭ്യതാ കുറവിനും,വിലകയറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുക,പ്രധാന ടൗണുകളിൽ ഓട്ടോ -ടാക്സിസ്റ്റാൻറ് അനുവദിക്കുക,കേന്ദ്ര സർക്കാരിന്റെ തൊഴിലാളീ വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയവ യോഗം അംഗീകരിച്ച പ്രമേയം വഴി ആവശ്യപ്പെട്ടു. 
  
മണ്ഡലം പ്രസിഡന്റ്  കുരുണിയൻ നജീബ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.പി.ബാലകൃഷ്ണൻ യോഗം ഉൽഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ ചിറയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
  യു.ബാലകൃഷ്ണൻ,സി.വാസു,പത്മിനി.പി,കെ.ജയൻ,ഡി.കെ.മണികണ്ഠൻ,ടി.പി.ഇസ്മയിൽ തുടങ്ങിയവർ പ്രസംഗിച്ചു.കെ.സുബ്രമണ്യൻ സ്വാഗതവും പി.ശ്രീദേവി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}