സി.എസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: വലിയോറ ചിനക്കൽ സി.എസ്.സ്കോഡ് ക്ലബ്ബും ഐടീസ് സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് ഞായറാഴ്ച കുറുക സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് രണ്ട് മണി വരെ നീണ്ടു നിന്നു. ധാരാളം ആളുകൾ പ്രസ്തുത ക്യാമ്പിൽ പരിശോധനക്കായി എത്തി. 

ക്ലബ്ബ് പ്രസിഡന്റ് അർഷദ് കെ., സെക്രട്ടറി മിർസഹ് കെ.ടി. ഭാരവാഹികളായ അഫ്സൽ, ചുഴലി, ആഷിഖ്.എ, ഷമീർ.കെവി., റഊഫ്, ഇർഷാദ്, സനദ്ബാബു, ഷഫീൽ,  റമീസ്, അസറു, ഷമീം എന്നിവർ ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}