അച്ഛനമ്പലത്തിനും ചേറൂര് തോടിനും ഇടയിൽ അപകടകരമായി നിന്നിരുന്ന കൂറ്റൻ മരം ഇ ആർ എഫിന്റെ പ്രവർത്തകർ മുറിച്ചുമാറ്റി

കണ്ണമംഗലം: അച്ഛനമ്പലത്തിനും ചേറൂര് തോടിനും ഇടയിലുള്ള ഇറക്കത്തിൽ ശക്തിയായ ഒരു കാറ്റടിച്ചാൽ വലിയ പാറയോടൊപ്പം റോഡിലേക്ക് മറിഞ്ഞുവീഴുന്ന തരത്തിലുള്ള വളരെയധികം അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം കണ്ണമംഗലം വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം വേങ്ങര ഇ ആർ എഫ് പ്രവർത്തകർ ഏറ്റെടുത്ത് കെ എസ് ഇ ബി യുടെയും, വേങ്ങര പോലീസിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ തുടങ്ങി മൂന്നു മണിക്കൂർ സമയം കൊണ്ട് മുറിച്ചുമാറ്റി. 

ഗതാഗത നിയന്ത്രണങ്ങളും മറ്റും ഇ ആർ എഫ് പ്രവർത്തകർ തന്നെ നിയന്ത്രിച്ചു. വലിയൊരു അപകടസാധ്യതയാണ് ഈ പ്രവർത്തനത്തോടെ തടയാൻ സാധിച്ചത്.
വാര്‍ഡ് മെമ്പര്‍ പി കെ സിദ്ദീഖിന്റെ സാന്നിധ്യം സഹായകമായി. കണ്ണമംഗലം പഞ്ചായത്ത് സെക്രട്ടറി രമേശ് ഇ ആർ എഫ് പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും, തുടര്‍ന്നും സഹകരണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.

ഷമീർ ബാവ അച്ചനമ്പലം, അബ്ദുറഹ്മാൻ പൂച്ചോലമാട്, നംഷാദ് അമ്പലവൻ, മൻസൂർ അച്ചനമ്പലം, റഹീം അച്ചനമ്പലം, പ്രദീപ് വേങ്ങര, മുനീർ കഴുകൻചിന, ഷിബിലി പൂച്ചോലമാട്, സഫുവാൻ കുന്നുംപുറം, ജാഫർ അച്ചനമ്പലം, മുസ്തഫ കോട്ടുമല, മുജീബ് നെല്ലിപ്പറമ്പ് എന്നിവർ ഉൾപ്പെടുന്ന ഇആർഎഫിന്റെ പ്രവർത്തകരാണ് ഈ ദൗത്യ നിർവഹണം നടത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}