ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ജൗഹർ നൗഷാദ് സഖ്യം ചാമ്പ്യൻമാരായി

വേങ്ങര: വേങ്ങര തറയിട്ടാൽ കിങ്‌സ് ബാഡ്മിന്റൺ അക്കാദമിയിൽ നടത്തിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വാശിയേറിയ മത്സരത്തിൽ ലത്തീഫ് ഷൗകത്ത് സഖ്യത്തെ പരാജയപ്പെടുത്തി ജൗഹർ നൗഷാദ് സഖ്യം ചാമ്പ്യൻമാരായി.

8 ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ ശക്തരായ ഷറഫു,അലി & ഇക്ബാൽ പുതുപ്പറമ്പ്,ഇബ്രാഹിം (പൂച്ചിയാപ്പു),അസീസ്, മുജീബ് സി വി, അമീർ, ലത്തീഫ് തുടങ്ങിയ പ്രമുഖ താരങ്ങളെ പിന്തള്ളി കൊണ്ടാണ് ജൗഹർ നൗഷാദ് സഖ്യം കിരീടത്തിൽ മുത്തമിട്ടത്.

വിജയികൾക്കുള്ള ട്രോഫി ഡോ.ഹാഫിസ് റഹ്‌മാൻ സമ്മാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}