വേങ്ങര: ദുബയിയിലെ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപ്പടർന്ന് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന പറപ്പൂർ സ്വദേശിനി മരിച്ചു. പറപ്പൂർ വടക്കുംമുറി സ്വദേശിനിയും കെഎംസിസി നേതാവ് സമീർ കണ്ണേൻകുത്തിന്റെ ഭാര്യയുമായ സാബിറ (38)യാണ് മരണപ്പെട്ടത്.
ഒരു മാസം മുമ്പ് താമസ സ്ഥലത്ത് വച്ച് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിൽസയിലായിരുന്നു. ഹ്രസ്വ സന്ദർശനത്തിന് മൂന്നു മാസം മുമ്പാണ് ദുബയിലെത്തിയത്. പറപ്പൂർ പതിനെട്ടാം വാർഡ് വനിതാ ലീഗ് സെക്രട്ടറിയാണ്.
പിതാവ്: കമ്മു ചേരാഞ്ചേരി. മാതാവ്: ഫാത്തിമ.
മക്കൾ: മുഹമ്മദ് നബീഹ്(എംഎസ്എഫ് വാർഡ് ജനറൽ സെക്രട്ടറി), നബ്ലാ ഫാത്തിമ, മുഹമ്മദ് നബ്ഹാൻ.
മയ്യിത്ത് ഇന്ന് വ്യാഴാഴ്ച നാട്ടിലെത്തിച്ച് പറപ്പൂർ വടക്കുംമുറി പള്ളിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.