മലപ്പുറം: ചെട്ടിപ്പടിയിൽ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. ചെട്ടിപ്പടി അങ്ങാടി
കടപ്പുറത്തെ എരിന്റെപുരയ്ക്കൽ മുസ്തഫ
(സദാം)-റാജിഷ ദമ്പതികളുടെ മകൾ ഇഷ ഹൈറിൻ (മൂന്ന്) ആണ് മരിച്ചത്. ഇന്നലെ
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു
അപകടം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി
റോഡരികിലെത്തിയപ്പോൾ ആലുങ്ങൽ ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിച്ച്
തെറിപ്പിക്കുകയായിരുന്നു.
ബൈക്കുകാരൻ
നിർത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരുക്കേറ്റ കുട്ടിയെ
ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്
പുലർച്ചെ മരിച്ചു. സഹോദരൻ-മുഹമ്മദ് ഹാഫിസ്.