വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി,കിരാത മൂർത്തി ക്ഷേത്രത്തിലെ കർക്കിടക മാസ മഹാഗുരുതി മുപ്പെട്ട് വെള്ളിയാഴ്ചയായ ജൂലൈ 21ന് കർക്കിടകം 5 ന് വൈകുന്നേരം ആചാര വിധികളോടെ ക്ഷേത്രത്തിൽ നടക്കുന്നതാണ്.
ക്ഷേത്രം മേൽശാന്തി കൗശമനത്ത് ഇല്ലം വിഷ്ണു പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മുപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന മഹാഗുരുതിയിൽ പേരും നക്ഷത്രവും നൽകി ഗുരുതി അർച്ചന വഴിപാട് നടത്താനുള്ള അവസരം ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്..
ഗുരുതി വഴിപാടിന് ബന്ധപ്പെടുക👇
9744244687
7034775062
8848973289
9656703429
9846522046