മുഅല്ലിം ഡേ സംഗമവും ഉസ്താദുമാരെ ആദരിക്കൽ ചടങ്ങും നടത്തി

കണ്ണമംഗലം: പടപ്പറമ്പ് നുസ്റത്തു സ്വിബിയാൻ ഹയർ സെക്കണ്ടറി മദ്റസയിൽ മുഅല്ലിം ഡേ സംഗമവും ഉസ്താദുമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. 
എസ് കെ എസ് ബി വി പടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പ്രസ്തുത പരിപാടി മഹല്ല് പ്രസിഡൻറ് യുപി അബു ഹാജിയുടെ അധ്യക്ഷതയിൽ സ്വദർ മുഅല്ലിം അഷ്റഫ് മന്നാനി പുകയൂർ ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞിപോക്കർ മുസ്ലിയാർ പ്രാർത്ഥന നടത്തി. 

പടപ്പറമ്പ് ജുമാമസ്ജിദിൽ കബർസ്ഥാൻ സിയാറത്തിന് സ്വദർ മുഅല്ലിം അഷ്റഫ് മന്നാനി നേതൃത്വം നൽകി. 

മഹല്ല് കമ്മിറ്റി ഭാരവാഹികളായ കാപ്പൻ ബീരാൻകുട്ടി ഹാജി മദ്രസ ഉസ്താദുമാരായ സുബൈർ ഫൈസി പറപ്പൂർ, മൊയ്തീൻകുട്ടി മുസ്‌ലിയാർ, അബ്ദുറഹീം ദാരിമി, ഫർഹാൻ ഹുദവി, റാഷിദ് ഹസനി, അബ്ദുല്ലഹസനി, ഷബീബുദ്ധീൻ വാഫി എസ് കെ എസ് എസ് എഫ് ഭാരവാഹികളായ ജസീൽ കാശിഫുൽ ഹഖ് എസ് കെ എസ് ബി വി ഭാരവാഹികളായ ഫസീഹ് മണ്ടോട്ടിൽ ആഷിഖ് റഹ്മാൻ പി പി ഫായിസ് റഹ്മാൻ പി പി ഷബീർ കെ പിന്നെ മദ്രസ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}