വേങ്ങര: മണ്ഡലം മുസ്ലിം ലീഗ് മണ്ഡലം തല വനിതാ ലീഗ് നേതൃസംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വനിത ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലൈല പുല്ലൂണിക്ക് ചടങ്ങിൽ ഉപഹാരം നൽകി. മണ്ഡലം ലീഗ് സെക്രട്ടറി പി.കെ അലി അക്ബർ, ഭാരവാഹികളായ ടി മൊയ്തീൻ കുട്ടി, എം.കമ്മുണ്ണി ഹാജി, ആവയിൽ സുലൈമാൻ, ഇ.കെ സുബൈർ മാസ്റ്റർ, ഒ.സി ഹനീഫ, കെ.പി കുഞ്ഞാലൻകുട്ടി, വേങ്ങര ബ്ലോക്ക് പ്രസിഡൻറ് എം.ബെൻസീറ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി ഹസീന ഫസൽ, വി.സലീമ ടീച്ചർ, മണ്ഡലം വനിതാ ലീഗ് നേതാക്കളായ സമീറ പുളിക്കൽ, മുംതാസ് ചോലക്കല്‍, പി.ടി ജുസൈറ മന്‍സൂര്‍, പി.ആസ്യ, എൻ.ടി മൈമൂന, കെ.പി സുബൈദ, ഇ.കെ റംലത്ത്,സഫിയ കുന്നുമ്മല്‍, എം.കെ റസിയ, ഫാത്തിമ അന്‍വര്‍ എന്നിവർ പ്രസംഗിച്ചു.