വേങ്ങര: 'വെളിച്ചമാവുക അഭിമാന സംഘബോധത്തിന്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വേങ്ങര നിയോജകമണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ ചൂട്ട് ക്യാമ്പയിന്റെ വേങ്ങര പഞ്ചായത്ത് തല സമാപന സംഗമം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
യൂണിഫോം സിവിൽ കോഡിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യുഎപിഎ ചാർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ദളിതുകൾ നേരിട്ട് കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനും വിവേചനത്തിനും എതിരെ പ്രതികരിക്കുന്ന ബോധ്യമുള്ള ഒരു തലമുറകളായി പുതിയ വിദ്യാർത്ഥി സമൂഹം വളരേണ്ടതിനെക്കുറിച്ച് കൃത്യമായി സംസാരിച്ചുകൊണ്ട് എംഎസ്എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് ഷാജു ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചു.
പുതിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റുമായി സംസ്കാരശൂന്യതകൾ വ്യാപനം ചെയ്തുകൊണ്ടിരിക്കുന്നവരുടെ പിറകെ കൂടാൻ വിദ്യാർത്ഥി സമൂഹം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അത്തരം സംവിധാനങ്ങൾക്കും ആളുകൾക്കുമെതിരെ പുതിയ തലമുറയിലെ വിദ്യാർഥി നേതൃത്വം ഏറെ ജാഗരൂഢരായി ഉണർന്നിരിക്കേണ്ടതാണെന്നും മൂല്യബോധമുള്ള സംസ്കാരസമ്പന്നമായ പുതിയ തലമുറകളെ നാളേക്ക് നൽകാൻ ബാധ്യസ്ഥരായവരാണെന്നും പരിപാടിക്ക് മുഖ്യാതിഥി എത്തിയ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ സംസാരിച്ചു,
പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് എ കെ എം ഷറഫ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി വി ഇക്ബാൽ, നിയോജകമണ്ഡലം എം എസ് എഫ് പ്രസിഡണ്ട് എൻ കെ നിഷാദ്, ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ, മണ്ഡലം ട്രഷറർ ആമിർ മാട്ടിൽ, സിപി ഹാരിസ്, മണ്ഡലം എംഎസ്എഫ് വൈസ് പ്രസിഡണ്ട് റാഫി, പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി പി എ അർഷാദ് ഫാസിൽ, ട്രഷറർ സിറാജുദ്ദീൻ ഇവി, പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ ജുനൈദ് എ കെ പി, ഷമീം കുറ്റൂർ, ബദറുദ്ദീൻ പള്ളിയാളി, ഫർഷാദ് ചേറ്റിപ്പുറം എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ 19 യൂണിറ്റുകളിൽ ചൂട്ട് ക്യാമ്പയിൻ സംഘടിപ്പിക്കുകയും അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം എംഎസ്എഫ് ദേശീയ പ്രസിഡണ്ട് നിർവഹിക്കുകയും ചെയ്തു.