വേങ്ങര: കുഞ്ഞുമൊയ്തു മെമ്മോറിയൽ ലൈബ്രറി റീഡിംഗ് റൂമും കെ.എം.എച്ച്.എസ് സ്കൂളും സംയുക്തമായി വായനശാക്തീകരണ പദ്ധതിയായ 'വായനയിലൂടെ മുഖ്യധാരയിലേക്ക് ' എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ആയിരുന്നു പദ്ധതി അരങ്ങേറിയത്.
വേങ്ങര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ ആബിദ് മാസ്റ്റർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ പി.സി ഗിരീഷ് കുമാർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു, സ്റ്റാഫ് സെക്രട്ടറി പി.സംഗീത സ്വാഗതം പറഞ്ഞു.
വിദ്യാർത്ഥികൾ, അധ്യാപക പരിശീലന വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹിസ്ന ഫാത്തിമ നന്ദിയും പറഞ്ഞു.