വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിലെ വിജയികൾക്ക് യൂത്ത് ലീഗ് സെക്രട്ടറി ജാബിർ സി കെ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ സാനിധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
32 പേർ പങ്കെടുത്ത മെഹന്തി ഫെസ്റ്റ് മത്സരത്തിൽ റജീന ഷറഫു ഒന്നാം സ്ഥാനവും, ഷമീന ഒ പി രണ്ടാം സ്ഥാനവും ഹിദാ ഷെറിൻ എം കെ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ യൂത്ത് ലീഗ് പ്രസിഡന്റ് നസ്റുദ്ധീൻ എൻ പി, വൈസ് പ്രസിഡന്റ് ഇല്യാസ് കെ ടി എന്നിവർ പങ്കെടുത്തു.