മലപ്പുറത്തോടുള്ള അവഗണനക്ക് കുഞ്ഞാലിക്കുട്ടി മറുപടി പറയണം; അഡ്വ. കെ സി നസീർ

വേങ്ങര: മാറിമാറി സംസ്ഥാനം ഭരിച്ച ഇടത്-വലത് സര്‍ക്കാറുകള്‍ മലപ്പുറത്തോട് കാണിച്ച അവഗണനക്ക് മറുപടി പറയാന്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള യു.ഡി.എഫ് ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ടെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍. മലപ്പുറത്തോടുള്ള അവഗണനക്കെതിരെ എസ്.ഡി.പി.ഐ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വേങ്ങര എം.എല്‍.എ ഓഫീസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാല്‍നൂറ്റാണ്ട് കാലം വിദ്യഭ്യാസവകുപ്പ് കൈകാര്യം ചെയ്തിട്ടും മലപ്പുറത്ത് ആവശ്യത്തിന് സൗകര്യമൊരുക്കുന്നതില്‍ മുസ്ലിംലീഗ് കാണിച്ച അലംഭാവമാണ് ഇന്ന് മലപ്പുറത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുഭവിക്കുന്നത്. ആരോഗ്യ, വിദ്യഭ്യാസ, വ്യാവസായിക മേഖലകളിലുള്‍പ്പെടെ മലബാറും വിശിഷ്യാ മലപ്പുറത്തോടും കാണിക്കുന്ന അവഗണനയില്‍ ഇടതും വലതും നടത്തുന്ന കണ്ണുപൊത്തിക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ അവകാശ പോരാട്ടത്തിന് മലപ്പുറം ജനത തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഖമറുദ്ദീന്‍, ട്രഷറര്‍ വി ബഷീര്‍ സംസാരിച്ചു. ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം ഭാരവാഹികള്‍ നിവേദനവും നല്‍കി. 
ഗാന്ധിദാസ് പടിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ കെ സൈതലവി, മുസ്തഫ പള്ളിയാളി, പി അബ്ബാസ്, കെ എം മുസ്തഫ, എം മുസ്തഫ, സി എം സഹദുദ്ദീന്‍, ഇ കെ മുഹമ്മദ് റഫീഖ്, പി കെ അബൂബക്കര്‍, പി ഷറഫുദ്ദീന്‍, കെ എം നാസര്‍ എന്നിവർ നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}