ബാക്കിക്കയം റെഗുലേറ്റർ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

വേങ്ങര: വലിയോറ ബാക്കി കയം റെഗുലേറ്ററിന്റെ ഷട്ടർ കേടായത് നേരിൽ കാണാൻ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. റെഗുലേറ്ററിന്റെ ഒരു ഷട്ടർ ഉയർത്താൻ സാധിക്കാത്ത പ്രശ്നത്തിന്ഇതോടെ താൽക്കാലിക പരിഹാരമായി.  

കാലവർഷം ശക്തിയായതോടെ കടലുണ്ടി പുഴയിൽ വെള്ളത്തിന്റെ ജലനിരപ്പ് ഉയർന്നിരുന്നു ഇതോടെ ബാക്കിക്കയം റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനീയർ സതീഷ് കുമാർ, മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജെയിംസ് വി ജോൺ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്റ്റീഫൻ, അസിസ്റ്റന്റ് എൻജിനീയർ സതീഷ് ചന്ദ്രൻ, തിരുരങ്ങാടി മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ  ഷാജി, മെക്കാനിക്കൽ വിഭാഗം ഓവർസിയർ ഷാജി, എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹ സീന ഫസൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യൂസുഫലി വലിയോറ, മടപ്പള്ളി  മജീദ്, റെഗുലേറ്റർ ഓപ്പറേറ്റർ കെ. മുസ്തഫ, ടി. നിസാമുദ്ദീൻ എ. കെ. അലവി എന്നിവർ ഉദ്യോഗസ്ഥ സംഘത്തെ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}