വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് സ്കൂളിൽ ലോക ജനസംഖ്യാ ദിനം പുതുമയാർന്ന പരിപാടികളോടെ ആചരിച്ചു. സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഭൂമിയുടെ മാതൃക ഉയർത്തിപ്പിടിച്ചുള്ള നിശ്ചല ദൃശ്യം കുട്ടികളിൽ ലോക ജനസംഖ്യാ വർദ്ധനവിലുള്ള അവബോധം സൃഷ്ടിക്കാൻ സാധിച്ചു. കൂടാതെ ജനപ്പെരുപ്പം എന്ന വിഷയത്തിൽ നടത്തിയ കാർട്ടൂൺ മത്സരത്തിലും നൂറോളം കുട്ടികൾ പങ്കെടുത്തു.
ലയാൻ ലക്കൽ, ഫാത്തിമഹുദ പി.പി, മെഹ്റീൻ പി യുപി വിഭാഗത്തിലും, ഫാത്തിമ ഷഹീൻ, ഫാസില ഇ, ജുനൈദ വി ഹൈസ്കൂൾ വിഭാഗത്തിലും വിജയികളായി.
പ്രധാനാധ്യാപകൻ പി.സി ഗിരീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ഷൈജു കാക്കഞ്ചേരി നേതൃത്വം നൽകി. ജോഷിത് പി, പ്രജിഷ, സാന്ദ്ര പി.കെ, അഞ്ജന, അദ്ധ്യാപക പരിശീലന വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.