ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് കൊടിഞ്ഞി അക്ബർ ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ: ഫാത്തിമ നസ്റീൻ അബ്ദുസ്സലാം കളത്തിങ്ങലിന്റെ രക്തം സ്വീകരിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി  പ്രവർത്തകരും മറ്റും രക്തദാനത്തിൽ പങ്കെടുത്തു.  അക്ബർ കൊടിഞ്ഞി,  സാദിഖ് തെയ്യാല, അബ്ബാസ് കൊടിഞ്ഞി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  

ക്യാമ്പ് വൻ വിജയമാക്കിയ എല്ലാവർക്കും മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് നന്ദി അറിയിച്ചു. 17 തിയ്യതി നടക്കുന്ന പരിപാടിയിൽ എ എ പി സംസ്ഥാന പ്രസിഡണ്ട് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ്  വിതരണം ചെയ്യും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}