തിരൂരങ്ങാടി: സ്വാതന്ത്ര്യ വാരാഘോഷത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം ആം ആദ്മീ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സി വൈ എസ് എസ് തിരൂരങ്ങാടി മണ്ഡലത്തിലെ യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ഹോം ലാൻഡിനു മുൻവശം വെച്ച് സംഘടിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗത്തിലെ ഫാത്തിമ ഹംന യും യുപി വിഭാഗത്തിൽ നഷ് വ ഇല്ലിക്കൽ, ഷാകെത്, ആര്യ സത്യൻ,അർജുൻ,പുണ്യാ ദാസ് എന്നിവർ വിജയികളായി വിജയികൾക്ക് പൗരപ്രമുഖനായ എം സീ മുഹമ്മദ് ട്രോഫികൾ സമ്മാനിച്ചു.
ഷമീം ഹംസ പി ഓ കിസ്സ് മത്സരം നിയന്ത്രിച്ചുz അബ്ദുൽ റഹീം പൂക്കത്ത്, അക്ബർ കൊടിഞ്ഞി, ഫൈസൽ ചെമ്മാട്, കെ സലാം ഫിറോസ് പരപ്പനങ്ങാടി, മുഹമ്മദലി, സാദിഖ് തെയ്യാല എന്നിവർ നേതൃത്വം നൽകി.
17ന് നടക്കുന്ന സമാപന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.