പറപ്പൂർ: പറപ്പൂർ എ എം എൽ പി സ്കൂളിലേക്ക് മൂന്ന് കോപ്പി വാർഷിക പത്രം സ്പോൺസർ ചെയ്ത് അജ്‌മാൻ പറപ്പൂർ പഞ്ചായത്ത് കെഎംസിസി.
ആഗസ്റ്റ് 15 ന് പറപ്പൂർ ഇരിങ്ങല്ലൂർ എ. എം എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ അജ്മാൻ കെഎംസിസി പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി മുനീർ സ്കൂൾ ലീഡർ ഇ കെ ഫാത്തിമ നജക്ക് സുപ്രഭാതം പത്രത്തിന്റെ കോപ്പി കൈമാറി.
ചടങ്ങിൽ സ്കൂൾ എച്ച് എം സബാഹ് മാസ്റ്റർ, ഇർശാദുൽ അനാം മദ്രസ പ്രസിഡന്റ് കീരി സൈതലവി ഹാജി, ഇ കെ ഖാലിദ് ഫൈസി, അധ്യാപകരായ നൗഫൽ, സുരേഖ, ജാസ്മിൻ, ശബ്ന, രാധിനി, ജസീലത്, ഫാസിമ, അഖീല, റഈസ്, അസ്മ, രഞ്ജു, ഫാസിന, ഉമ്മു ഹബീബ, സൈഫുന്നീസ എന്നിവരും ഫൈസൽ എ കെ, സൈതലവി പൂച്ചേങ്ങൽ തുടങ്ങിയവരും പങ്കെടുത്തു.