സ്വാതന്ത്ര്യ ദിനത്തിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ തറ നിറച്ച് മാതൃകയായി

വേങ്ങര: സ്വാതന്ത്ര്യ ദിനത്തിൽ 'ടീം വെൽഫെയർ' വേങ്ങര പഞ്ചായത്ത് നാലാം വാർഡിൽ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ തറ നിറച്ച് മാതൃകയായി. വാർഡിലെ സേവന പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന 'ടീം വെൽഫെയർ' വെൽഫെയർ പാർട്ടിയുടെ ജനസേവന വിഭാഗമാണ്. 

പാർട്ടി മാടംചിന യൂണിറ്റ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ മാസ്റ്റർ പ്രവർത്തി ഉദ്ഘടനം ചെയ്തു. ട്രഷറർ ആതിഫ് പി പി, പാക്കടപുറായ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഗഫൂർ ടി, വി പി ശരീഫ്, അഹ്മദ് ഫസൽ, മുഹ്സിൻ സി, നിഹാദ് പി പി, ഫിനു വി പി, നസീഫ്, ആദിൽ, ഖമറുദ്ധീൻ, നാസിം എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}