സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കാം; എസ്.ഡി.പി.ഐ ആസാദി മീറ്റ്

വേങ്ങര: രാജ്യത്തിന്റെ 77 - മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കാം എന്ന സന്ദേശവുമായി  എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 35 കേന്ദ്രങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു.

ദേശീയ പതാക ഉയർത്തൽ, ഭരണഘടനാ ആമുഖം വായന, സ്വാതന്ത്ര്യ ദിന സന്ദേശം, പ്രതിജ്ഞ, മധുരവിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ആസാദി മീറ്റുകൾ സംഘടിപ്പിച്ചത്.

വേങ്ങര ഗാന്ധിദാസ് പടിയിൽ മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ പതാക ഉയർത്തി. എം ഖമറുദ്ദീൻ, കല്ലൻ അബ്ദുൽ നാസർ, കെ കെ സൈതലവി, മുസ്തഫ പള്ളിയാളി, ഇ കെ മുഹമ്മദ് റഫീഖ്, പി കെ അബൂബക്കർ നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ആസാദി മീറ്റുകൾക്ക് പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}