ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ്കുട്ടി മെമ്മോറിയൽ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രീപ്രൈമറി കുട്ടികളുടെ രക്ഷിതാക്കൾക്കായി ക്വിസ് മത്സരം നടത്തി.
പി ടി എ പ്രസിഡന്റ് പി.ടി മുജീബ്, പ്രധാനാധ്യാപകൻ സത്യൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ നിരവധി രക്ഷിതാക്കളും പങ്കാളികളായി.
ചടങ്ങിന് ബീന ടീച്ചർ, പ്രജിത, ബിന്ദു, ദീപിക,ഫാരിസ, പ്രവിത, പ്രിയ, തഷ്രീഫാ എന്നിവർ നേതൃത്വം നൽകി. ഷഹല യാസർ, നസ്‌ല ഷിബിലി , ജിഷ ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരായി.