ജനാധിപത്യത്തിന്റെ കാവലാളുകളാവാൻ മത സംഘടനകൾ മുന്നിട്ടിറങ്ങണം, എം.ടി.മനാഫ് മാസ്റ്റർ

വേങ്ങര: രാജ്യം അതിന്റെ എഴുപത്തി ഏഴാം സ്വാതന്ത്രദിനത്തെ വരവേൽക്കുമ്പോഴും, ജനാധിപത്യ വെല്ലുവിളിയായ ഫാസിസത്തിന്റെ ഭീകരതയെ തോൽപ്പിക്കാൻ മനുഷ്യ സൗഹാർദ്ദങ്ങൾക്കും, മതസന്ദേശങ്ങൾക്കും വലിയ ഉത്തരവാദിത്യമുണ്ടെന്ന് കെ.എൻ.എം.മർകസ്സുദ്ദഅ'വ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായ്  2024 ജനുവരിയിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ഐ.എസ്.എം കോട്ടക്കൽ മണ്ഡലം വേങ്ങരയിൽ സംഘടിപ്പിച്ച മഹിതം മാനവീയം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടി മണ്ഡലം പ്രസിഡന്റ് കെ.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ അഫ്സൽ റഹ്മാൻ (യൂത്ത് ലീഗ്) ഷമീർ കാമ്പ്രൻ ( യൂത്ത് കോൺഗ്രസ്) പി.മൂസ കുട്ടി മദനി (കെ.എൻ.എം) എന്നിവർ ആശംസകൾ നേർന്നു.

ഹാഫിള് ഷാബിൻ റാസിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടിക്ക് ഹാരിസ് കുറുക സ്വാഗതവും, അനീസ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}