വേങ്ങര: 'ബഹു സ്വരതയാണ് ഉറപ്പ്' എന്ന പ്രമേയത്തിൽ എസ് വൈ എസ് വേങ്ങര സോൺ വേങ്ങരയിൽ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിച്ചു. സിനിമാ ഹാൾ പരിസരത്തുനിന്ന് ആയിരത്തോളം പ്രവർത്തകർ അണിനിരന്ന റാലിയും തുടർന്ന് വേങ്ങര ടൗണിൽ പൊതുസമ്മേളനം നടന്നു. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ് മുഖ്യപ്രഭാഷണം നടത്തി. കെ പി യൂസഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദു റഹ്‌മാൻ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഇബ്രാഹിം ബാഖവി ഊരകം, അലിയാർ ഹാജി, ലത്തീഫ് ഹാജി വേങ്ങര, കെ എ റഷീദ്, കെ മുഹമ്മദ് ജാസിർ, അനസ് നുസ്രി തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വിപ്ലവഗീതം, അവാർഡ് വിതരണം എന്നിവ നടന്നു.