വേങ്ങര പോസ്റ്റോഫീസിലേക്ക് നിർമാണത്തൊഴിലാളി യൂണിയൻ മാർച്ച് നടത്തി

വേങ്ങര: നിർമാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കോട്ടയ്ക്കൽ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക, പെൻഷൻ ബാധ്യത കേന്ദ്രം ഏറ്റെടുക്കുക, ക്ഷേമനിധി സെസ്സ് പൂർണമായും പിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി.ടി. ജാഫർ ഉദ്ഘാടനംചെയ്തു. വി. മണി അധ്യക്ഷതനായി. പി. അച്ചുതൻ, കെ.എം. ഗണേശൻ, പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}