പോലീസിനെ പഠിക്കാൻ വിദ്യാർത്ഥികൾ തിരൂരങ്ങാടി പോലീസ്‌സ്റ്റേഷനിലെത്തി

തിരൂരങ്ങാടി: പൊതുസ്ഥാപനങ്ങളും സേവനങ്ങളും അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ പോലീസ്‌സ്റ്റേഷൻ സന്ദർശിച്ചു. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ജെ.ആർ.സി.യുടെയും നേതൃത്വത്തിലാണ് വിദ്യാർഥികൾ തിരൂരങ്ങാടി പോലീസ്‌സ്റ്റേഷൻ സന്ദർശിച്ചത്. ‘ജനമൈത്രി ശിശുസൗഹൃദ’ സ്റ്റേഷനിലെത്തിയ വിദ്യാർഥികളെ പോലീസുകാർ മധുരം നൽകി സ്വീകരിച്ചു. 

പോലീസ്‌സ്റ്റേഷന്റെയും സേനയുടെയും പ്രവർത്തനം, സൗകര്യങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവ വിദ്യാർഥികൾ നേരിട്ടുമനസ്സിലാക്കി.

എസ്.ഐ. രഞ്ജിത്ത്, എസ്.ഐ. രാജു, ചൈൽഡ് വെൽഫെയർ ഓഫീസർ സതീഷൻ, സി.പി.ഒ. ധീരജ്, ഷൈജു മലയിൽ, അനീഷ്, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ വി.ടി. ജിജി, പി.കെ. സുജേഷ്, സി.ടി. ദിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}