മലപ്പുറത്ത്നിന്ന് ഓട്ടോ മോഷ്ടിച്ച പ്രതി പിടിയിൽ

മലപ്പുറം എ.യു.പി സ്കൂളില്‍ സമീപത്തുനിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട്, വാഴംപുറം സ്വദേശി പാലോട്ട് വീട്ടില്‍ സന്ദീപ് കുമാറിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ നിരവധി വാഹനം, ബാറ്ററി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട് പൊലീസിന്റെ സഹായത്തോടെ മലപ്പുറം പൊലീസ് ഇൻസ്പെക്ടര്‍ ജോബി തോമസ്, മലപ്പുറം സബ് ഇൻസ്പെക്ടര്‍ വി. ജിഷില്‍ എന്നിവയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}