ജുമുഅ നമസ്‌കാരത്തിന് പര്‍ദ്ദയും നിഖാബും ധരിച്ച് മസ്ജിദിലെത്തി അന്യസംസ്ഥാന തൊഴിലാളി. അസം സ്വദേശിയായ സമീഹുല്‍ ഹഖാണ് മസ്ജിദിലെത്തിയത്.
ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മലപ്പുറം ചെറുകാവിലാണ് സംഭവം.
ഇന്നലെജുമുഅ നമസ്‌കാര സമയത്താണ് ഇയാള്‍ വേഷപ്രച്ഛന്നനായി മസ്ജിദിലെത്തിയത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍, വസ്ത്രങ്ങള്‍ മോഷണം പോയതിനാലാണ് പര്‍ദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുല്‍ ഹഖ് പോലീസിനോട് പറഞ്ഞു.