എ ആർ നഗർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എ ആർ നഗർ യൂണിറ്റ് ആഗസ്ത് 9 വ്യാപാരി ദിനം ആഘോഷിച്ചു. എ ആർ നഗർ അങ്ങാടിയിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം കെ സി സൈദലവി ഹാജി, എ പി അയ്യപ്പൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.
യൂണിറ്റ് പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ, സെക്രട്ടറി എ പി മണി, ട്രെഷറർ കെ കെ അബ്ദുൽ അസീസ്, പി കെ കുട്ടൻ, കെ ടി കരീം, കെ കെ അബ്ദുൽ ലത്തീഫ്, പി പി കുഞ്ഹാമു, സി സൈദലവി ഹാജി, കെ ടി മുഹമ്മദ് രജീഷ്,ബാബു, കെ സി മുസ, എന്നിവർ പങ്കെടുത്തു. മധുര വിതരണം നടത്തി.