വേങ്ങര: ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും, ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടക്കൾക്ക് ആക്കം കൂട്ടിയ ക്വിറ്റിന്ത്യ പ്രസ്ഥാനത്തിന്റെ പോരാട്ട സ്മരണകൾ ഓർത്തെടുത്ത് കൊണ്ട് ക്വിറ്റിന്ത്യ ദിന സന്ദേശം കൈമാറുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാകിർ കാലടിക്കൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ ഷബീബ് കൂരിയാട്, അർജുൻ ടി. വി, മണ്ഡലം ഭാരവാഹികളായ ഹാഷിഫ് പി. വി, നൗഫൽ വി. ടി, വാഹിദ് എൻ. ടി, കോൺഗ്രസ് നേതാക്കളായ ലത്തീഫ് കാപ്പൻ, സുബൈർ ബാവ, ഹനീഷ് സി. എച്ച്, മുഹമ്മദ് അലി, ജുനൈദ് കെ. കെ തുടങ്ങിയവർ പങ്കെടുത്തു.