അവനി കര്‍ഷക കൂട്ടായ്മ വെണ്ട കൃഷി വിളവെടുപ്പ് നടത്തി

കുന്നുംപുറം: ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുന്നുംപുറം അവനി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ച വെണ്ട കൃഷി വിളവെടുപ്പ്  കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ ഫിര്‍ദൗസ് പി.കെ നിലപറമ്പ് കുടുംബശ്രീക്ക് ഒരു മുറം പച്ചക്കറി നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ഗോള്‍ഡ് & ഡയമണ്ട്സ് ഉടമ മുഹമ്മദ് അലിയുടെ ഒരേക്കര്‍ കൃഷി ഇടത്താണ് വി.ടി.ഇഖ്ബാലിന്റെ നേതൃത്വത്തില്‍ വിവിധ തരം കൃഷികള്‍ വിവിധ കാല അളവില്‍ ഇറക്കീട്ടുള്ളത്.

പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാബു, അവനി കര്‍ഷക ഗ്രൂപ്പിന്റെ സെക്രട്ടറി മുജീബ് തറി, ഉദയകുമാര്‍, ബാബു, എം.വി കുമാരന്‍, എ.പി മിനി, എം.വി.റിജിനി ,ബാബു , എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}