വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനം സംയുക്തമായി നടപ്പിലാക്കുന്ന ഹരിത കേരളം വൃക്ഷത്തൈ നടൽ പതിനാറാം വാർഡിൽ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് നിർവഹിച്ചു.
എം.ജി.എൻ.ആർ.ഇ.ജി.എസ് എൻജിനീയർ മുബഷിർ ക്ലാസ് എടുത്തു. ഓവർസിയർ ആമിർ മാട്ടിൽ സ്വാഗതം പറഞ്ഞു. ചെള്ളി മുഹമ്മദ്, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.