ചേറൂർ: ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ എനർജി ക്ലബ്ബും സയൻസ് ക്ലബ്ബും സംയുക്തമായി എൽ ഇ ഡി ബൾബ് നിർമ്മാണം, റിപ്പയറിങ് ശില്പശാല നടത്തി.
എസ്. ഇ .പി കോർ ഡിനേറ്റർ പി.സാബിർ നേതൃത്വം നൽകി. ചടങ്ങിന് എനർജി ക്ലബ്ബ് കോർഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.
സ്കൂൾ പി ടി എ പ്രസിഡണ്ട് പി.ടി മുജീബ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബിബിൻരാജ്, ശ്രീജിത്ത്, എന്നിവർ സംസാരിച്ചു. നൂറോളം കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ബൾബ് നിർമാണത്തോടൊപ്പം കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന കേടായ എൽഇഡി ബൾബുകൾ റിപ്പയർ ചെയ്യുകയും ചെയ്ത പരിപാടിയിൽ അഖില ടീച്ചർ നന്ദിയും പറഞ്ഞു.