അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

വേങ്ങര: വിജിലൻസ് പരിശോധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും. സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ (എസ് ടി യു) ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണെഴ്സ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.

അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണങ്ങളും അവസാനിപ്പിക്കുക, സേവന നിരക്ക് കാലാനുസൃതമായി പരിഷ്കരിക്കുക, നിലവിലുള്ള സംരംഭകർക്ക് സംരക്ഷണം നൽകാതെ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ച് യുവാക്കളെ വീണ്ടും കെണിയിൽ പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി  പി പി അബ്ദുൽ നാസർ കോഡൂർ, ജില്ലാ പ്രസിഡണ്ട് മഹർഷാ കളരിക്കൽ എന്നിവർ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}