വേങ്ങര: മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് കമ്മിറ്റി വേങ്ങര കോൺഗ്രസ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യവും പ്രവർത്തക കൺവെൻഷനും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണമായി തകർന്നിരിക്കുകയാണെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ക്ഷിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധരാകണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഷഹർബാൻ പറഞ്ഞു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സുബൈദ അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗം എ കെ എ നസീർ മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ് മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, ബ്ലോക്ക് മെമ്പർ സഫീർ ബാബു.
മഹിളാ കോൺഗ്രസ് ഭാരവാഹികളായ ഷൈലജ പുനത്തിൽ,ശ്രീജ സുനിൽ, ഇന്ദിര,വിബിന അഖിലേഷ്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു.